KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാനനപാത മുഴുവൻ സമയവും തുറക്കണം : മലയരയ മഹാസഭ.

കണമല : പരമ്പരാഗത കാനനപാത അയ്യപ്പഭക്തർക്കായി മുഴുവൻ സമയവും തുറന്നു നൽകണമെന്ന് മലയരയ മഹാസഭ ആവശ്യപ്പെട്ടു. ഭക്തരെ വടം കെട്ടി തടയുന്നതും തിരിച്ചുവിടുന്നതും അംഗികരിക്കാനാകില്ലന്ന് കാളകെട്ടിയിൽ കാനന പാത പൂജക്കു ശേഷം നടന്ന സമ്മേളനം ആവശ്യപ്പെട്ടു. കാളകെട്ടി കോട്ട ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര അഴുതക്കടവിൽ എത്തിയ ശേഷമായിരുന്നു പൂജ.

പരമ്പരാഗത അനുഷ്ഠാന കലാരൂപമായ ഐവർകളി അവതരിപ്പിച്ചു. പൂജകൾക്ക് രാജൻ മേനോത്ത് മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് ശബരി പിൽഗ്രിം സെന്ററിൽ നടന്ന സാംസ്കാരിക സമ്മേളനം മല അരയ മഹാസഭ ജനറൽ സെക്രട്ടറി പി. കെ. സജീവ് ഉദ്ഘാടനം ചെയ്തു. കാളകെട്ടിയുടെ ആത്മീയതയും വികസനവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ സംസ്ഥാന പ്രസിഡന്റ് എം. കെ. സജി, വൈസ് പ്രസിഡന്റ് ഷൈലജ നാരായണൻ, സെക്രട്ടറി സനൽ കാവനാൽ പഞ്ചായത്തംഗങ്ങളായ പി. എസ്.സുരണ്യ കെ.കെ രാജൻ, എസ്എൻഡിപി യോഗം ശാഖാ വൈസ് പ്രസിഡന്റ് റജിമോൻ പൊടിപ്പാറ , വന സംരക്ഷണ സമിതി ചെയർമാൻ എം എസ് സതീഷ്, വനിതാ നേതാക്കളായ അജിതാ ഉദയകുമാർ എന്നിവർ സംസാരിച്ചു. വി.പി. രാജപ്പൻ, സി. എൻ മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!