കോടതിയിൽ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ ആൾ മരിച്ചു. പൊൻകുന്നം മഞ്ഞപ്പള്ളിക്കുന്ന് പൊൻപാറ കണ്ണങ്കരയിൽ ബിജു(50).

പൊൻകുന്നം: കേസ് വിസ്താരത്തിനിടെ കോടതിയിൽ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ ആളിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പൊൻകുന്നം മഞ്ഞപ്പള്ളിക്കുന്ന് പൊൻപാറ കണ്ണങ്കരയിൽ ബിജു(50) ആണ് മരിച്ചത്.
വഴിവെട്ട് കേസിന്റെ വിസ്താരത്തിനിടയിൽ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ വെച്ചാണ് ബിജുവിന് നെഞ്ചുവേദനയും ക്ഷീണവും അനുഭവപ്പെട്ടത്. കോടതിയുടെ അനുമതിയോടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. കണ്ണങ്കരയിൽ പരേതരായ വാസുദേവന്റെയും ലക്ഷ്മിയുടെയും മകനാണ്. സംസ്‌കാരം ശനിയാഴ്ച നാലിന് വീട്ടുവളപ്പിൽ.
