KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആരോഗ്യ ദേവസ്വം വകുപ്പു മന്ത്രി കെ. മുരളീധരൻ എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് (വാവർ പള്ളി) സന്ദർശിച്ചു.

എരുമേലി : ജമാഅത്ത് അങ്കണത്തിൽ എത്തിയ അദ്ദേഹത്തെ ജമാഅത്ത് പ്രസിഡന്റ് നാസർ പനച്ചിയും സഹപ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. വാവർ പള്ളിയിൽ എത്തിയ അദ്ദേഹം പ്രാർത്ഥിച്ച് ശേഷം ജമാഅത്ത് ഓഫീസ് സന്ദർശിച്ചു. ജമാഅത്ത് പ്രസിഡന്റ് നാസർ പനിച്ചിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ, സെബാസ്റ്റ്യൻ എം.ജെ. എം.എൽ.എ. ആമുഖ പ്രഭാഷണം നടത്തി. ജമാഅത്ത് സെക്രട്ടറി മിഥുലാജ് പുത്തൻവീട് മന്ത്രിക്ക് സ്വാഗതം ആശംസിച്ചതിനോടൊപ്പം അദ്ദേഹത്തെ ജനുവരി പത്താം തീയതി നടക്കുന്ന ചരിത്രപ്രസിദ്ധമായ ചന്ദനക്കുട മഹോത്സവത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുന്നതിനായി ക്ഷണിക്കുകയുണ്ടായി.

തുടർന്ന് മന്ത്രി സന്തോഷം പ്രകടിപ്പിക്കുകയും ശബരിമലയെ പോലെ തന്നെ പ്രാധാന്യം എരുമേലിക്ക്‌ ഉണ്ട് എന്നും മത സൗഹാർദ്ദത്തിന്റെ ഇറ്റില്ലമായ എരുമേലിക്ക് വാവർ പള്ളി നൽകുന്നത് വേറിട്ട ഒരു മതസൗഹാർദ്ദ സന്ദേശമാണ് എന്നും ഈ സൗഹാർദം എന്നും നിലനിൽക്കാൻ ദൈവം തമ്പുരാനോട് പ്രാർത്ഥിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

തുടർന്ന് ചീഫ് ഇമാം ഉവൈസ് അൽ ഖാസിമിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ ഷമീറും ജമാഅത്തിന്റെ ഭാരവാഹികളായ നൗഷാദ് കുറുങ്കാട്ടിൽ, സലിം കണ്ണങ്കര, നിഷാദ താന്നിമൂട്ടിൽ, അബ്ദുൾ നാസർ ചക്കാല, ഷഹനാസ് മേക്കൽ മറ്റു ജനപ്രതിനിധികളും സംസാരിച്ചു.

error: Content is protected !!