പൊടിമറ്റം ബൈബിൾ കൺവൻഷൻ 19 മുതല്‍ 22 വരെ
കാഞ്ഞിരപ്പള്ളി: പൊടിമറ്റം സെന്റ് ജോസഫ്സ് മൗണ്ട് ധ്യാന കേന്ദ്രത്തില്‍ മുപ്പത്തി ആറാമത് പൊടിമറ്റം ബൈബിൾ കൺവൻഷൻ 19 മുതല്‍ 22 വരെ തീയതികളില്‍ വൈകിട്ട് 4.30 മുതൽ ഒൻപത് വരെ നടത്തും. കറുകുറ്റി കാര്‍മ്മല്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ബോസ്കോ ഞാളിയത്ത് കണ്വെന്ഷന് നയിക്കും.
19-ന് വൈകിട്ട് 4.30-ന് ജപമാല, അഞ്ചിന് ദിവ്യബലി, 5.40-ന് കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള്‍ ഫാ. ഡോ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ ഉദ്ഘാടന സന്ദേശം നല്‍കും. 6.15-ന് വചനപ്രഘോഷണം. 20-ന് വൈകിട്ട് 4.30-ന് ജപമാല, അഞ്ചിനു വിജയപുരം രൂപതാ സഹായമെത്രാന്‍ റൈറ്റ് റവ. ഡോ. ജസ്റ്റിന് മഠത്തില്‍പ്പറമ്പില്‍ ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്‍കും. തുടര്‍ന്ന് ആറ് മുതല്‍ വചനപ്രഘോഷണം. 21-ന് വൈകിട്ട് 4.30-ന് ജപമാല, അഞ്ചിന്- സീറോ മലബാര്‍ ക്രമത്തില്‍ പൊടിമറ്റം സെന്റ് മേരീസ് പള്ളി വികാരി ഫാ. വര്‍ഗ്ഗീസ് പുതുപ്പറമ്പില്‍ ദിവ്യബലിയര്‍പ്പിക്കും. തുടര്‍ന്ന് 5.45-ന് വചനപ്രഘോഷണം. 22-ന് വൈകിട്ട് 3.30-ന് ജപമാല, നാലിന് ദിവ്യബലി, അഞ്ചിന് വചനപ്രഘോഷണം. കണ്വന്ഷന് ദിവസങ്ങളില്‍ കുമ്പസാരം, കൗണ്‍സലിംഗ് എന്നിവയ്ക്ക് സൗകര്യമുണ്ട്. രോഗികള്‍ക്കായി പ്രത്യേക ഇരിപ്പടം ക്രമീകരിച്ചിട്ടുണ്ട്. ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സജി പൂവത്തുകാട്, കണ്വെന്ഷന് ജനറല്‍ കണ്‍വീനര്‍മാരായ ടോമി പൂവത്തോലില്‍, അഡ്വ. ജ്യോതിഷ് പുതിയാപറമ്പില്‍, ഇടവക സമിതി സെക്രട്ടറി ജെയിംസ് പറപ്പള്ളി, സാമ്പത്തിക സമിതി സെക്രട്ടറി ബെന്നി പാമ്പാടിയില്‍, പബ്ലിസിറ്റി കണ്‍വീനര്‍ സിജോ പൊടിമറ്റം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. വിവരങ്ങള്‍ക്ക്- 7558851904, 9995548891, 9447356263.
