ലഹരിവിരുദ്ധ ശിൽപശാല 2ന് : ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
എരുമേലി :’ലഹരി വിടൂ. ജീവിതം നേടൂ’ എന്ന സന്ദേശവുമായി നവംബർ 2 തിങ്കളാഴ്ച ശ്രീനിപുരം ഉന്നതിയിൽ ലഹരിവിരുദ്ധ ശിൽപശാല നടക്കും. 12.30ന് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എം.ജെ.സെബാസ്‌റ്റ്യൻ എംഎൽഎ അധ്യക്ഷത വഹിക്കും.
കോട്ടയം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവിസസ് അതോറിറ്റി, കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, എരുമേലി പഞ്ചായത്ത്,
ശ്രീനീപുരം നവരശ്‌മി ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 9ന് ആരംഭിക്കുന്ന പരിപാടിയിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് ലോ കോളജ് വിദ്യാർഥികളുടെയും ശ്രീനിപുരം നിവാസികളുടെ വിവിധ കലാപരിപാടികളും നടക്കുമെന്ന് ലീഗൽ സർവീസ് അതോറിറ്റി പാ നൽ അഭിഭാഷകരായ ഡി.മുരളീധരൻ, ജോസ് സിറിയക്, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ നാസർ പനച്ചി തുടങ്ങിയവർ അറിയിച്ചു.
