അഡ്വക്കേറ്റുമാർ പ്രതിഷേധിച്ചു.

കാഞ്ഞിരപ്പള്ളി : കേരള ബാർ കൗൺസിൽ മെമ്പറും ഐഎ എൻ സംസ്ഥാന പ്രസിഡന്റും മുൻ അഡിഷണൽ അഡ്വക്കേറ്റ് ജനറലുമായ അഡ്വ.കെ.പി ജയചന്ദ്രനെ പോലീസ് കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളി കോർട്ട് സെന്ററിൽ നടന്ന യോഗം അഡ്വ: ഗിരീഷ് എസ് നായർ ഉത്ഘാടനം ചെയ്തു. അഡ്വ. എം എ ഷാജി അദ്ധ്യക്ഷനായി. യോഗത്തിൽ അഡ്വക്കേറ്റുമാരായ തോമസ് കുര്യൻ, റ്റി എ വിജയൻ , ഡി മുരളീധർ , ജോസ് സിറിയക്, കെ പി സനൽകുമാർ, ബിന്ദു എം തോമസ്, സുജിത്ത് കുളങ്ങര, സിന്ധു കെ എസ്, അർച്ചന ആർ പിള്ള എന്നിവർ സംസാരിച്ചു. അഡ്വക്കേറ്റ് പ്രൊട്ടക്ഷൻ ആക്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എ.എൽന്റെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തി മുഖ്യമന്ത്രിക്ക് അയച്ചു.
