KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചോറ്റിയിൽ ഒരാഴ്ച മുൻപ് നടന്ന വാഹന കൂട്ടയിടിയിൽ അകപ്പെട്ടു ഗുരുതര പരുക്കളോടെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന പനക്കച്ചിറ ഇല്ലിക്കളത്ത് രാജൻ (63) മരണപെട്ടു.

മുണ്ടക്കയം: ഈ മാസം ഒന്നാം തീയതി ദേശീയപാതയിൽ ചോറ്റിയിൽ, വിഷാദ രോഗത്താൽ, അമിത വേഗതയിൽ കാർ ഓടിച്ചു അപകടം ഉണ്ടാക്കി ആത്മഹത്യ ചെയ്യുവാൻ ശ്രമിച്ച യുവാവിന്റെ പരാക്രമത്തിൽ, ഉണ്ടായ എട്ടു വാഹനങ്ങളുടെ കൂട്ടയിടിയിൽ, ഇടയ്ക്കു പെട്ടുപോയ വയോധികൻ മരണപെട്ടു . ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന മുണ്ടക്കയം ടൗൺ ബേക്കറി റസ്റ്റോറന്റ് സുരക്ഷാ ജീവനക്കാരൻ പനക്കച്ചിറ ഇല്ലിക്കളത്ത് രാജൻ (63) ആണ് മരിച്ചത്.

കഴിഞ്ഞ ഒന്നാം തീയതി രാവിലെ ചോറ്റി കവലയിലാണ് അപകടമുണ്ടായത് . കൂട്ടിക്കൽ തേൻപുഴ സ്വദേശി പുത്തൂർ വീട്ടിൽ ഷാരോൺ ഫിലിപ്പ് (27) ഓടിച്ചിരുന്ന കാർ അമിതവേഗത്തിൽ എത്തി ഏഴ് വാഹനങ്ങളിൽ ഇടിച്ച് അപകടം ഉണ്ടാവുകയായിരുന്നു. ആത്മഹത്യ ചെയ്യുക എന്ന ലക്ഷ്യത്തോടെ അമിതവേഗത്തിൽ വാഹനം ഓടിച്ചതാണെന്ന് ഷാരോൺ പോലീസിന് മൊഴി നൽകുകയും ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇയാൾ ഓടിച്ചിരുന്ന കാർ ബൈക്കിൽ ഇടിച്ച് തെറിച്ചു, റോഡരികിൽ പേരകുട്ടികൾക്കൊപ്പം നിൽക്കുകയായിരുന്ന രാജന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ആകെ 14 പേർക്ക് പരുക്കേറ്റിരുന്നു.
മരിച്ച രാജന്റെ ഭാര്യ രമണി,
ക്കൾ: രജിത ,രഞ്ജു ,
മരുമകൾ :ബിജു, രാജേഷ്.
മരിച്ച രാജന്റെ സംസ്കാരം തിങ്കളാഴ്ച നടക്കും .

error: Content is protected !!