KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്‌കൂൾ വിദ്യാർത്ഥിനി അടക്കം നിരവധിപേരെ ആക്രമിച്ച കാട്ടുപന്നിയെ വെടിവയ്ക്കുവാൻ തീരുമാനമായി , ഇതിനിടെ വിരണ്ടോടിയ കാട്ടുപന്നി കിണറ്റിൽ വീണു ചത്തു

കൂരാലി : എലിക്കുളം ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കൃഷിനാശവും ആക്രമണവും വരുത്തിവന്ന കാട്ടുപന്നികളിൽ ഒന്ന് കിണറ്റിൽ വീണ് ചത്തു. വെള്ളിയാഴ്ച രാവിലെ കൂരാലി ടൗണിലിറങ്ങിയ ഒറ്റയാൻ കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്‌കൂൾ വിദ്യാർത്ഥിനിയിടക്കം നിരവധി പേർക്ക് പരുക്കേറ്റു.

തേറ്റ കൊണ്ടുള്ള കുത്തിൽ സാരമായി പരുക്കേറ്റ ലോട്ടറി വ്യാപാരി പേഴത്തുമൂട്ടിൽ അജി സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്
അരവിന്ദ് വിദ്യാ മന്ദിറിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി ദേവ പ്രിയ, ഇളങ്ങുളം കുന്നുംപുറത്ത് ഓമന ശ്രീനിവാസൻ , ഇരുചക്ര യാത്രികൻ തുടങ്ങിയവർക്കാണ് പരുക്കേറ്റത്.

വിവരം അറിഞ്ഞ് എലിക്കുളം ഗ്രാമ പഞ്ചായത്ത് , കൃഷി വകുപ്പധികൃതരുടെ നിർദേശമനുസരിച്ച് എം പാനൽ ഷൂട്ടർമാർ പന്നിയെ വെടിവെയ്ക്കുവാനുള്ള തയാറെടുപ്പുകൾ എടുത്തിരുന്നു. ഇതിനിടെ വിരണ്ടോടിയ പന്നി ഇളങ്ങുളം വയലുങ്കൽ പടിയ്ക്ക് സമീപം വെള്ളാപ്പള്ളിൽ റെജിയുടെ വീട്ടുവളപ്പിലെ കിണറ്റിൽ വീഴുകയായിരുന്നു. സാമാന്യം വെള്ളമുണ്ടായിരുന്ന കിണറ്റിൽ പന്നി മുങ്ങിച്ചത്തു. കിണർ വറ്റിച്ച ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ ഇറങ്ങി വലയിലാക്കി കരയ്ക്ക് കയറ്റി.

ഓണറി വൈൽഡ് ലൈഫ് വാർഡൻ കൂടിയായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് , ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജോഷി കെ ആന്റണി കുഴിക്കാട്ട് താഴെ , പഞ്ചായത്തംഗങ്ങളായ വി കെ അബ്‌ദുൾ കരീം, ജിഷ്ണു എസ് നായർ, സുജാത ദേവി ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ്, അസി: കൃഷി ഓഫീസർ എ. ജെ അലക്സ് റോയ് , എരുമേലി ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥർ, പൊലിസുദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി മറ്റു നടപടികൾ സ്വീകരിച്ചു.

error: Content is protected !!