മുണ്ടക്കയത്ത് പൂഞ്ഞാർ എം.എൽ.എ. ഓഫീസ് ഉദ്ഘാടനം ചെയ്തു.

മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ജനങ്ങൾക്ക് കൂടുതൽ പ്രയോജനപ്രദമാകുന്ന വിധത്തിൽ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മുണ്ടക്കയം 31-ാം മൈലിൽ പൂഞ്ഞാർ എംഎൽഎയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. പത്തനംതിട്ട എം പി ആന്റോ ആന്റണി മുഖ്യപ്രഭാഷണം നടത്തി.
