ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് രണ്ട് ബൈക്കുകളിൽ ഇടിച്ചു; മൂന്ന് പേർക്ക് പരിക്ക്
മുണ്ടക്കയം : ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് രണ്ട് ബൈക്കുകളിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ദേശീയപാത 183-ൽ കൊടികുത്തിക്ക് സമീപം ഇന്ന് പുലർച്ചെ 5:30-ഓടെയായിരുന്നു അപകടം.
കർണാടകയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. ബൈക്കുകളിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട കാർ റോഡരികിലെ ക്രാഷ് ബാരിയറിൽ ഇടിച്ചാണ് നിന്നത്.

