വിഴിക്കത്തോട് – തീരദേശം – ചേനപ്പാടി റോഡ് നവീകരണത്തിന് തുക അനുവദിച്ചു.
കാഞ്ഞിരപ്പള്ളി : വിഴിക്കത്തോട് – തീരദേശം – ചേനപ്പാടി റോഡ് നവീകരണത്തിന് തുക അനുവദിച്ചതായും നിർമാണം ഉടൻ ആരംഭിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോസമ്മ അഗസ്തി പറഞ്ഞു. ജില്ലാപഞ്ചായത്തംഗം ആശാ ജോയിയുടെ ഫണ്ടിൽനിന്ന് 10 ലക്ഷവും, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് റോസമ്മ അഗസ്തിയുടെ ഫണ്ടിൽ നിന്നും 7.50 ലക്ഷവും പഞ്ചായത്തംഗം കെ.ആർ. തങ്കപ്പൻ്റെ ഫണ്ടിൽനിന്ന് അഞ്ച് ലക്ഷം രൂപയുമാണ് അനുവദിച്ചത്.
വിഴിക്കിത്തോട് കോൺഗ്രസ് മേഖല കമ്മിറ്റി ഓഫീസിൽ കൂടിയ യോഗത്തിൽ എ.കെ. വിജയകുമാർ അധ്യക്ഷത വഹിച്ചു. വാർഡ് പ്രസിഡന്റ് റോയ് തോമസ്, എൻ. ആഗസ്തി, സാബു കാളന്തറ, ബെന്നി തച്ചിലേടത്ത്, സിബി വട്ടുകുളം, രാജേന്ദ്രൻ തെക്കേമുറിയിൽ, റോയ് ആനിത്തോട്ടം, കെ.കെ. പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു.
