യുവ സംവിധായകൻ മണിമല സ്വദേശി ബൽരാജ് കളരിക്കൽ (ചെഗു) (28) ഓർമയായി. ആറുവർഷം നീണ്ട പ്രണയത്തിനുശേഷം നടന്ന വിവാഹം കഴിഞ്ഞിട്ട് ഒരു മാസം, ആദ്യമായി സംവിധാനം ചെയ്ത സീരിസ് റിലീസായത് 2 ദിവസം മുമ്പ്.

മണിമല : യുവ സംവിധായകൻ ബൽരാജ് കളരിക്കൽ (ചെഗു) (28 വയസ്സ്) നിര്യാതനായി . മണിമല കളരിക്കൽ സുരേഷിന്റെ മകനാണ്. അമ്മ സ്മിത, സഹോദരി സോജ. ആറുവർഷം നീണ്ടപ്രണയത്തിനു ശേഷം കഴിഞ്ഞ മാസമായിരുന്നു ബെൽരാജ് വിവാഹിതനായത് . ആതിരയാണ് ബെൽരാജിന്റെ ഭാര്യ.
വിവിധ സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്ന ബെൽരാജ് ആദ്യമായി സ്വതന്ത്ര സംവിധായകൻ ആയത്
ജിയോ ഹോട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന ‘കാപ്പി സ്ക്വാഡ്’ എന്ന സീരീസിലാണ് . ഒക്ടോബർ 15 മുതൽ ആണ് ഹോട്സ്റ്റാറിൽ ബൽരാജ് സംവിധാനം ചെയ്ത സീരീസ് ‘കാപ്പി സ്ക്വാഡ്’ സ്ട്രീമിങ് ആരംഭിച്ചത്.
എറണാകുളത്തെ ഹോട്ടൽ മുറിയിൽ ബൽരാജിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഒക്ടോബർ 15 മുതൽ ആണ് ഹോട്സ്റ്റാറിൽ ബൽരാജ് സംവിധാനം ചെയ്ത സീരീസ് ‘കാപ്പി സ്ക്വാഡ്’ സ്ട്രീമിങ് ആരംഭിച്ചത്. സീരീസിന്റെ നാല് എപ്പിസോഡുകളാണ് സ്ട്രീം ചെയ്തത്. 36 എപ്പിസോഡുകളുടെ ഷൂട്ടിങ് പൂർത്തിയായിരുന്നു. സീരീസിന്റെ ഷോ ഡയറക്ടർ ശ്രീകാന്തിനൊപ്പമാണ് ബൽരാജ് താമസിച്ചിരുന്നത്. റൂമിൽ തുടർച്ചയായി ബെൽ അടിച്ചിട്ടും വാതിൽ തുറക്കാത്തത് ശ്രദ്ധയിൽപെട്ടതിനു പിന്നാലെ നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
‘നിഴൽ’, ‘മധുരം’, ‘ഡാകിനി’ തുടങ്ങി നിരവധി സിനിമകളിൽ അസോഷേഷ്യേറ്റ് സംവിധായകനായും അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ച ബെൽരാജിന്റെ ആദ്യ സ്വതന്ത്ര സംവിധാനമായിരുന്നു ‘കാപ്പി സ്ക്വാഡ്’ എന്ന സീരീസ്. കഴിഞ്ഞ ദിവസം സീരീസ് സംപ്രേക്ഷണം ആരംഭിച്ചതിന് പിന്നാലെയാണ് വിയോഗം.
റിനോഷ് ജോർജ് കേന്ദ്രകഥാപാത്രമാകുന്ന കോമഡി-ഡ്രാമ വെബ് സീരീസ് ആണ് ‘കാപ്പി സ്ക്വാഡ്’. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ രാഹുൽ റിജി നായർ നിർമിക്കുന്ന ഈ സീരീസ് ക്രിയേറ്റ് ചെയ്തിരിക്കുന്നത് ശ്രീകാന്ത് മോഹനും സംവിധാനം നിർവഹിച്ചിരിക്കുന്നത് ബെൽരാജ് കളരിക്കലുമായിരുന്നു.
യുവതലമുറയുടെ സൗഹൃദവും രസകരമായ ജീവിതാനുഭവങ്ങളുമാണ് ഈ സീരീസിന്റെ പ്രധാന പ്രമേയം. റിനോഷ് ജോർജിനൊപ്പം അനഘ അജിത്ത്, ദിയ ദീപൻ, ജോയൽ ജോസഫ്, അഭിരാമി ദയാനന്ദൻ തുടങ്ങിയ യുവതാരങ്ങളും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. സീരിസ് മികച്ച അഭിപ്രായം നേടുന്നതിനിടെയാണ് ബെൽരാജിന്റെ അപ്രതീക്ഷിത വിയോഗം.
