ഇണപിരിയാത്ത ബന്ധം ..ഭർത്താവ് മരിച്ച് മൂന്നാം നാൾ ഭാര്യയും മരിച്ചു
ചിറക്കടവ്: ഭർത്താവ് മരിച്ച് മൂന്നാം ദിനം ഭാര്യയും മരിച്ചു. ചേർപ്പത്തുകവല ചിറക്കടവ് പടിഞ്ഞാറ്റുംഭാഗം നായിക്കയത്ത് സരോജിനിയമ്മ(81) ആണ് വെള്ളിയാഴ്ച മരിച്ചത്. ചെറുവള്ളി കിഴക്കേടത്ത് കുടുംബാംഗമാണ്. ഭർത്താവ് പി.ജി.വാസുദേവൻനായർ(86) ബുധനാഴ്ചയാണ് മരിച്ചത്. സംസ്കാരം വ്യാഴാഴ്ച നടത്തി.
മക്കൾ: ടി.വി.മുരളീധരൻനായർ(വിമുക്തഭടൻ, പ്രസിഡന്റ്, ചിറക്കടവ് മുട്ടത്തുകവല ഐക്യോദയം എൻ.എസ്.എസ്.കരയോഗം), ലത, ഗീത. മരുമക്കൾ: ബിന്ദു മുരളി(കുമ്പുളൂർ-കീച്ചേരിൽ, പനമറ്റം), പി.എൻ.ശ്രീകുമാർ, തറയന്മാക്കൽ(ഡയറക്ടർ ബോർഡംഗം, ആനിക്കാട് റീജിയണൽ ഫാർമേഴ്സ് ബാങ്ക്, പള്ളിക്കത്തോട്), പ്രസന്നകുമാർ(ഇലഞ്ഞിമറ്റത്തിൽ, പള്ളിക്കത്തോട്). സരോജിനിയമ്മയുടെ സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ നടത്തി.

