കതിർ കാർഷിക ക്ലബ് ഉദ്ഘാടനം ചെയ്തു.
കാഞ്ഞിരപ്പള്ളി : വിദ്യാഭ്യാസ വകുപ്പുമായി ചേർന്നുള്ള സർക്കാരിൻ്റെ കതിർ കാർഷിക ക്ലബ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പേട്ട ഗവ. ഹൈസ്കൂളിൽ നടത്തി. ജില്ലാപഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി പച്ചക്കറിത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് അഡ്വ. പി.എ. ഷമീർ, കൃഷി ഓഫീസർ പി. ശ്രീനാഥ്, അസി. കൃഷി ഓഫീസർ വർഗീസ് തോമസ്, എച്ച്.എം. ജിജിമോൾ ടി.ജോൺ, സ്റ്റാഫ് സെക്രട്ടറി ജെയ്‌സൺ തോമസ്, ജോയ്‌സ് റോസ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
വിദ്യാലയത്തിൽ പച്ചക്കറി കൃഷിക്കുള്ള സഹായം കൃഷി ഭവനിൽനിന്ന് നൽകും.
