കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് കേരളോത്സവം ഏഴ് മുതൽ..
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് കേരളോത്സവം ഏഴ് മുതൽ 22 വരെ നടക്കും.. നവംബർ 7,8, 22 തീയതികളിലായി എ. കെ ജെ. എം സ്കൂൾ ഗ്രൌണ്ട് , കോമൺസ് ക്ലബ് എന്നിവടങ്ങളിൽ കായിക മത്സരങ്ങളും, നവംബർ 21 തീയതിയിൽ ഇൻഫന്റ് ജീസസ് സ്കൂൾ
കാഞ്ഞിരപ്പള്ളിയിൽ കലാ മത്സരങ്ങളും നടത്തപ്പെടും. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനി ജോസഫിന്റെ അധ്യക്ഷതയിൽ കാഞ്ഞിരപ്പള്ളി എംഎൽഎ പ്രൊഫസർ റോണി കെ ബേബി ഏഴിന് രാവിലെ ഒൻപതിന് എ. കെ ജെ. എം സ്കൂൾ ഗ്രൌണ്ടിൽ ഉദ്ഘാടനം ചെയ്യുന്നു.
മൽസരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾ ഫോട്ടോയും ആധാർ കാർഡും ഉൾപ്പെടുത്തി
https//keralotsavam.com/ എന്ന വെബ് പോർട്ടൽ മുഖേന അപേക്ഷകൾ സമർപ്പിക്കേണ്ടതാണ് , കായിക മൽസരങ്ങളുടെ ഓൺലൈൻ രജിസ്ട്രേഷൻ 05 വരെയും കലാമൽസരങ്ങളുടെ രജിസ്ട്രേഷൻ 16-ആം തീയതി വരെയും മാത്രമാണ് ഉള്ളത് ,
മൽസരങ്ങളിൽ പങ്കെടുക്കുവാൻ ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമായും ചെയ്യേണ്ടതാണ് . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിനങ്ങളിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും നേരിട്ട് അറിയാവുന്നതാണ്.
