മുണ്ടക്കയം മുപ്പത്തഞ്ചാം മൈൽ- വണ്ടൻപതാൽ റോഡിലെ ഗതാഗത തിരക്ക് നിയന്ത്രിക്കണം.
മുണ്ടക്കയം : ശബരിമല സീസണിൽ മുപ്പത്തഞ്ചാം മൈൽ – വണ്ടൻപതാൽ റോഡിലെ ഗതാഗതക്കുരുക്ക് ആവർത്തിക്കുന്നത് ഒരു വിപത്തായി മാറിയിരിക്കുകയാണ്. ഇടുങ്ങിയ റോഡിലൂടെ വലിയ വാഹനങ്ങൾ എതിർ ദിശകളിൽ വരുമ്പോൾ ഗതാഗതക്കുരുക്ക് ഉണ്ടാവുകയും തദ്ദേശവാസികൾക്ക് പോലും മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകാൻ കഴിയാത്ത ഒരു സാഹചര്യമുണ്ടാവുകയും ചെയ്യുന്നു. പ്രദേശത്തെ ഏക ആശുപത്രിയായ മെഡിക്കൽ ട്രസ്റ്റിൽ എളുപ്പത്തിൽ പോകുവാൻ വേണ്ടി ഈ റോഡാണ് സമീപസ്ഥലങ്ങളിൽ ഉള്ളവർ ഉപയോഗിക്കുന്നത്. ഇങ്ങനെയുള്ള പ്രാധാന്യങ്ങൾ മനസ്സിലാക്കി ഈ റോഡിൽ അനുഭവപ്പെടുന്ന ഗുരുതരമായ ഗതാഗത തടസ്സത്തിന് പരിഹാരം കാണാൻ ട്രാഫിക് പോലീസുകാർ ഉൾപ്പെടെയുള്ളവരു സേവനം പ്രദാനം ചെയ്യാൻ അധികാരികൾ തയ്യാറാകണമെന്ന് വണ്ടൻപതാൽ സീനിയർ സിറ്റിസൺസ് ഫോറം അഭ്യർത്ഥിച്ചു തോമസ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജോയി പുളിക്കൽ, സാലിഹ് അമ്പഴത്തിനാൽ, ജോസഫ് കാരക്കാട്, ആന്റണി കൊല്ലക്കൊമ്പിൽ, പാപ്പച്ചൻ പീടിയേക്കൽ എന്നിവർ സംസാരിച്ചു.
