യുവാവിനെ ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിലെ അക്കൗണ്ടൻറ്റായ പാറത്തോട് മുക്കാലി മംഗലത്തുകരോട്ട് മുഹമ്മദ് അൻസാരി (38)യെ ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇദേഹത്തിന്റെ കാഞ്ഞിരപ്പള്ളി പേട്ട വാർഡിലുള്ള അക്കൗണ്ടന്റ് ഓഫീസിലെത്തിയ സുഹുത്തുക്കളാണ് ഇദ്ദേഹത്തെ വ്യാഴാഴ് ച രാവിലെ ഒൻപതു മണിയോടു കൂടി മരിച്ച നിലയിൽ കണ്ടത്.
കാഞ്ഞിരപള്ളി ജനറൽ ആശുപത്രിയിൽ പോസ്റ്റമോർട്ടത്തിനു ശേഷം മുക്കാലി ജമാഅത്ത് ഖബർസ്ഥാനിൽ മൃതദേഹം കബറടക്കി. ഭാര്യ ജാസ്മിൻ.ഏകമകൻ: അൽത്താഫ് .
