ചോറ്റിയിൽ വാഹനങ്ങളുടെ കൂട്ടയിടി ; കാർ ഡ്രൈവർ ഷാരോൺ ഫിലിപ്പ് (27) അറസ്റ്റിൽ. മനപ്പൂർവ്വമായ നരഹത്യാശ്രമത്തിന് കേസെടുത്തു

മുണ്ടക്കയം : ദേശീയപാതയിൽ ചോറ്റിയിൽ ഞായറാഴ്ച വാഹനങ്ങളുടെ കൂട്ടയിടി, ഉണ്ടായ സംഭവത്തിൽ അപകടത്തിന് കാരണക്കാരനായ കാർ ഡ്രൈവർ കൂട്ടിക്കൽ തേൻപുഴ സ്വദേശി പുത്തൂർ വീട്ടിൽ ഷാരോൺ ഫിലിപ്പ് (27)അറസ്റ്റിൽ. ഇയാളെ കോടതി റിമാന്റ് ചെയ്തു.ഷാരോണിനെതിരെ മനപ്പൂർവ്വമായ നരഹത്യാശ്രമത്തിനാണ് പോലീസ് കേസെടുത്തുത്തിട്ടുള്ളത് .
വിഷാദ രോഗത്തിന് ചികിത്സ തേടിയുള്ള ഇയാളെ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ച നടന്ന അപകടത്തിൽ ഏഴോളം വാഹനങ്ങൾക്ക് നാശനഷ്ടം സംഭവിക്കുകയും, പതിനാലോളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒരാളുടെ നില ഗുരുതരമാണ്.
മനപൂർവ്വം താൻ ഓടിച്ച് വന്ന കാർ മറ്റ് വാഹനങ്ങളിൽ ഇടിപ്പിക്കുകയായിരുന്നു എന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.ഞായറാഴ്ച രാവിലെയാണ് ചോറ്റി ജംഗ്ഷനിൽ വച്ച് ഷാരോൺ ഓടിച്ച വാഹനം നിരവധി വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചത്.അമിത വേഗതയിലെത്തിയ
ബലേനോ കാർ മറ്റ് വാഹനങ്ങളിലേയ്ക്ക് ഇടിച്ചു, അപകട പരമ്പര ഉണ്ടാവുകയായിരുന്നു അപകടത്തിൽ
ഏഴോളം വാഹനങ്ങൾക്ക് നാശനഷ്ടം സംഭവിക്കുകയും, പതിനാലോളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒരാളുടെ നില ഗുരുതരമാണ്.
അമിത വേഗത്തിൽ ഷാരോൺ ഓടിച്ച കാർ കാർ എതിരെ വന്നതും മുൻപിൽ പോയതുമായ വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. മുന്നിൽപോയ കാറിൽ ആദ്യം തട്ടിയ ശേഷം കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയിലും മറ്റൊരു കാറിലും ഇടിച്ചു. ഓട്ടോ തലകീഴായി റോഡിൽ മറിഞ്ഞു. കാറുകൾ എതിരെ വന്ന 2 കാറുകളിലും നിർത്തിയിട്ടിരുന്ന സ്കൂട്ടറിലും കവലയിൽ നിന്ന ആളുകളെയും ഇടിക്കുകയായിരുന്നു. കാറിൽ കാഞ്ഞിരപ്പള്ളി ഭാഗത്തേക്കു പോകുകയായിരുന്ന കൂട്ടിക്കൽ മഠത്തിൽ അൻസാരി (65), മകൻ സാഹിൽ (31), ഓട്ടോറിക്ഷയിൽ ഏറ്റുമാനൂരിലേക്കു പോവുകയായിരുന്ന മടുക്ക മരുത്തുംവയലിൽ ശ്യാംജിത്ത് (35), ഭാര്യ ശാലിനി (30) മക്കളായ എം.എസ്.അദ്വൈത് (9), ആവണി (4), സ്‌കൂട്ടറുമായി ചോറ്റി കവലയിൽ നിന്ന ചോറ്റി ഇല്ലിക്കുളത്ത് പി.വി.രാജൻ (65), കൊച്ചുമക്കളായ രേവന്ത് (12), ശ്രേവന്ത് (11), ചോറ്റി പ്ലാമൂട് രാജു (71) എന്നിവർക്കു പരുക്കേറ്റു. ഇവർ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമായി ചികിത്സ തേടി. സാരമായി പരുക്കേൽക്കാത്ത 3 പേർ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ തേടിയിരുന്നു.
കാറിലും ഓട്ടോയിലും ഇടിച്ചിട്ടും യുവാവ് ഓടിച്ചിരുന്ന കാർ വന്ന അതേ വേഗത്തിൽ മറ്റു വാഹനങ്ങളിലേക്കു ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു .
