KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജനകീയ പോരാട്ടങ്ങളിൽ അണിചേരുവാൻ റാവുത്തർ സമൂഹം.

കാഞ്ഞിരപ്പള്ളി : എസ്‌.ഐ. ആർ പക്രിയയും, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളും രാജ്യത്തിന്റെ മഹത്തായ ജനാധിപത്യ സംവിധാനങ്ങൾ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാക്കി മാറ്റുകയാണെന്ന് റാവുത്തർ ഫെഡറേഷൻ കോട്ടയം ജില്ലാ കൗൺസിൽ യോഗം ആരോപിച്ചു. ജനാധിപത്യത്തിൽ നിന്ന് ഏകാധിപത്യത്തിലേക്ക് രാജ്യത്തെ നയിക്കാൻ ശ്രമിക്കുന്നവർക്കെതിരെയുള്ള ജനകീയ പോരാട്ടങ്ങളിൽ റാവുത്തർ സമൂഹവും അണിചേരും.കേരളത്തിലെ മുപ്പത് ലക്ഷത്തോളം വരുന്ന റാവുത്തർമാർക്ക് അർഹമായ അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടിയുള്ള ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.സി. ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ സീനിയർ വൈസ് പ്രസിഡണ്ട് ഹാജി ഇബ്രാഹിം പുളിമൂട്ടിൽ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: എം.എ.റിബിൻഷാ, സെക്രട്ടറി സാദത്ത് കളരിക്കൽ, ട്രഷറർ പി.എ. സാലു, താലൂക്ക് പ്രസിഡണ്ട് റാഫി കെൻസ്, പി.എസ്.സലീം, എ.റ്റി. ബഷീർ, സുനിൽ മoത്തിൽ, യൂനുസ് മേലേ തെക്കേതിൽ, അയൂബ് ഖാൻ തേനംമാക്കൽ, അബ്ദുൾ സലാം പുത്തൻപ്ലാക്കൽ, സി.പി.അബ്ദുൾ നാസർ ചുന്തിരംപറമ്പിൽ, ഷെഫീഖ് ഇല്ലത്തുപറമ്പിൽ, ഷാമോൻ കാഞ്ഞിരപ്പള്ളി, ഫൈസൽ ലത്തീഫ് തേനംമാക്കൽ, ഷാജി മാടത്താനി, ആർട്ടിസ്റ്റ് നജീബ്, സജിത് കട്ടൂപ്പാറ, റമീസ് പിഗ്മെന്റ്, സുലൈമാൻ കാഞ്ഞിരപ്പള്ളി എന്നിവർ പ്രസംഗിച്ചു. ഷാജി പാടിക്കലിനെ പുതിയ ജില്ലാ പ്രസിഡണ്ടായി കൗൺസിൽ തെരഞ്ഞെടുത്തു.

error: Content is protected !!