KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു ; കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് എച്ച്എസ്എസ് ഓവറോൾ ചാമ്പ്യൻമാർ.

എരുമേലി: രണ്ടു ദിവസങ്ങളിലായി എരുമേലി സെന്റ് തോമസ് എച്ച്.എസ്.എസിൽ നടന്നു വന്ന കാഞ്ഞിരപ്പള്ളി ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, ഐ.ടി, പ്രവൃത്തിപരിചയ മേള സമാപിച്ചു.

സമാപന സമ്മേളനം വാർഡ് മെമ്പർ ശ്രീ. നാസർ പനച്ചി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എഡ്യൂക്കേഷണൽ ഓഫീസർ ശ്രീ സുൽഫിക്കർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മേളയിൽ വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കുമുള്ള ട്രോഫികളും സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

സെന്റ് ഡോമിനിക് എച്ച്എസ്എസ് കാഞ്ഞിരപ്പള്ളി ഓവറോൾ ചാമ്പ്യന്മാരായി . സെന്റ് തോമസ് എച്ച്എസ്എസ് എരുമേലി രണ്ടാം സ്ഥാനവും ,
എ കെ ജെ എം എച്ച്എസ്എസ് കാഞ്ഞിരപ്പള്ളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ശാസ്ത്രമേളയിൽ LP, UP, HS, HSS എന്നീ വിഭാഗങ്ങളിൽ യഥാക്രമം : സെന്റ് ജോസഫ് എൽപിഎസ് മുണ്ടക്കയം, സെന്റ് ഇഫ്രേംസ് യുപിഎസ് ചിറക്കടവ് , സെന്റ് മേരീസ് ജി എച്ച് എസ് കാഞ്ഞിരപ്പള്ളി , സെന്റ് തോമസ് എച്ച്എസ്എസ് എരുമേലി എന്നീ സ്കൂളുകൾ ഓവറോൾ ചാമ്പ്യന്മാരായി.

പ്രവർത്തിപരിചയമേളയിൽ സെന്റ് ജോസഫ് എൽപിഎസ് മുണ്ടക്കയം, സെന്റ് ഡൊമിനിക് സാവിയോ യുപിഎസ് മല്ലികശേരി, സെന്റ് ജോസഫ് എച്ച് എസ് മുണ്ടക്കയം, സെന്റ് ഡോമിനിക്സ് എച്ച് എസ് എസ് കാഞ്ഞിരപ്പള്ളി എന്നീ സ്കൂളുകൾ ഓവറോൾ ചാമ്പ്യന്മാരായി

സോഷ്യൽ സയൻസ് മേളയിൽ സെന്റ് ജോസഫ് എൽ പി എസ് മുണ്ടക്കയം, സെന്റ് മാത്യൂസ് യുപിഎസ് എലിക്കുളം, സെന്റ് മേരീസ് ജി എച്ച് എസ് കാഞ്ഞിരപ്പള്ളി , സെന്റ് ഡോമിനിക്സ് എച്ച്എസ്എസ് കാഞ്ഞിരപ്പള്ളി എന്നീ സ്കൂളുകൾ ഓവറോൾ ചാമ്പ്യന്മാരായി

ഗണിത ശാസ്ത്രമേളയിൽ :NHA യുപിഎസ് കാഞ്ഞിരപ്പള്ളി, സീ വ്യൂ എസ്റ്റേറ്റ് യുപിഎസ് പറത്താനം,സെന്റ് മേരീസ് ജിഎച്ച്എസ് കാഞ്ഞിരപ്പള്ളി,
സെന്റ് തോമസ് എച്ച്എസ്എസ് എരുമേലി, എന്നീ സ്കൂളുകൾ ഓവറോൾ ചാമ്പ്യന്മാരായി

ഐ റ്റി മേളയിൽ യുപി വിഭാഗത്തിൽ സെന്റ് ജോർജ് യുപിഎസ് കോരുത്തോട്, സനാതനം യുപിഎസ് ചിറക്കടവ്, എന്നീ സ്കൂളുകൾ സംയുക്ത ചാമ്പ്യന്മാരായി.

എച്ച് എസ് എച്ച്, എസ് എസ് വിഭാഗത്തിൽ യഥാക്രമം സെന്റ് ഇഫ്രേംസ് ചിറക്കടവ്, സെന്റ് തോമസ് എച്ച്എസ്എസ് എരുമേലി , എന്നീ സ്കൂളുകൾ ഓവറോൾ ചാമ്പ്യന്മാരായി.

error: Content is protected !!