കൂവപ്പള്ളി കുരിശുമല തീർഥാടനവും പുതുഞായർ ആഘോഷവും
കാഞ്ഞിരപ്പള്ളി: ചരിത്രപ്രസിദ്ധമായ കൂവപ്പള്ളി കുരിശുമലയിൽ കുരിശുമല തീർഥാടനവും പുതുഞായർ ആഘോഷവും നാളെ നടക്കും. രാവിലെ 7.30 ന് മലമുകളിൽ വിശുദ്ധ കുർബാന. 9.30 ന് കത്തീഡ്രൽ വികാരി ഫാ. വർഗീസ് പരിന്തിരിക്കലിന്റെ നേതൃത്വത്തിൽ കൂവപ്പള്ളി മലബാർകവലയിൽനിന്നു കുരിശിന്റെ വഴി ആരംഭിക്കും. തുടർന്ന് മലമുകളിൽ ഫാ. തോമസ് നരിപ്പാറയിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, പുതുഞായർ സന്ദേശം.
105 വർഷങ്ങളുടെ പാരന്പര്യമുള്ള കുരിശുമലയിൽ വലിയ നോന്പിൽ എല്ലാ വെള്ളിയാഴ്ചകളിലും വിവിധ സ്ഥലങ്ങളിൽനിന്നും ഇടവകകളിൽനിന്നും ഒറ്റയ്ക്കും സമൂഹമായും തീർഥാടകർ ഇവിടെ എത്തി പ്രാർഥിക്കാറുണ്ട്.
പുതുഞായർ ദിനത്തിൽ പങ്കെടുക്കുവാൻ എത്തുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്. തീർഥാടകർക്ക് സൗകര്യപ്രദമായ സമയങ്ങളിൽ കുരിശുമല തീർഥാടനം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കത്തീഡ്രൽ വികാരി ഫാ. വർഗീസ് പരിന്തിരിക്കൽ, ഫാ. പയസ് കൊച്ചുപറന്പിൽ, ഫാ. ജോബി തെക്കേടത്ത്, ട്രസ്റ്റിമാരായ പാപ്പച്ചൻ കരിന്പനാൽ, ജോസുകുട്ടി കരിപ്പാപ്പറന്പിൽ, സെബാസ്റ്റ്യൻ എള്ളൂക്കുന്നേൽ, ഔസേപ്പച്ചൻ മണ്ണംപ്ലാക്കൽ എന്നിവർ നേതൃത്വം നല്കും.