KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പി.ബാലചന്ദ്രൻ സ്മൃതിസദസ്സ്


പൊൻകുന്നം: അന്തരിച്ച നാടക-സിനിമാപ്രവർത്തകൻ പി.ബാലചന്ദ്രനെ അനുസ്മരിച്ച് ഞായറാഴ്ച 2.30-ന് ജനകീയ വായനശാലയിൽ സ്മൃതിസദസ്സ് നടത്തും. ജനകീയ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബും യുവജനവേദിയും ചേർന്നാണ് സംഘാടനം. വായനശാലാ പ്രസിഡന്റ് ടി.എസ്.ബാബുരാജ് അധ്യക്ഷത വഹിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ്‌ സെക്രട്ടറി എൻ.ഡി.ശിവൻ അനുസ്മരണ പ്രഭാഷണം നടത്തും. ചിറക്കടവ് പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് സതി സുരേന്ദ്രൻ പി.ബാലചന്ദ്രന്റെ ചിത്രങ്ങൾ അനാച്ഛാദനം ചെയ്യും. ടെലിവിഷൻ പരിപാടിയിൽ അഞ്ചുലക്ഷം രൂപയുടെ പുരസ്‌കാരം നേടിയ ദമ്പതിമാരായ രഞ്ജിത് ജെ.പ്രകാശ്, റിജി രഞ്ജിത് എന്നിവരെ അനുമോദിക്കും.

error: Content is protected !!