പി.​സി. ജോ​ർ​ജി​ന്‍റെ ആ​സ്തി-​ബാ​ധ്യ​താ വി​വ​രം :

ഈ​രാ​റ്റു​പേ​ട്ട: പൂ​ഞ്ഞാ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​പ​ക്ഷം സ്ഥാ​നാ​ര്‍​ഥി പി.​സി. ജോ​ര്‍​ജി​ന് 2.87 കോ​ടി രൂ​പ​യു​ടെ ആ​സ്തി​യും 2.57 കോ​ടി​യു​ടെ ബാ​ധ്യ​ത​യു​മാ​ണ് ഈ​രാ​റ്റു​പേ​ട്ട ബി.​ഡി.​ഒ​യ്ക്ക് ന​ല്‍​കി​യ നാ​മ​നി​ര്‍​ദേശ പ​ത്രി​ക​യി​ല്‍ കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 2.18 കോ​ടി രൂ​പ മു​ല്യ​മു​ള്ള സ്ഥ​ല​വും 2006 മോ​ഡ​ല്‍ അം​ബാ​സി​ഡ​ര്‍ കാ​റും 2015 മോ​ഡ​ല്‍ ഇ​ന്നോ​വ​യും ഉ​ള്‍​പ്പെ​ടും. 1.17 ല​ക്ഷം രു​പ കൈ​യി​ലു​ണ്ട്. 50 ഗ്രാം ​സ്വ​ര്‍​ണ​വും പി.​സി. ജോ​ര്‍​ജി​ന്‍റെ പേ​രി​ലു​ണ്ട്. പി.​സി. ജോ​ര്‍​ജി​ന്‍റെ ഭാ​ര്യ ഉ​ഷ ജോ​ര്‍​ജി​ന് 18.67 ല​ക്ഷം രൂ​പ​യു​ടെ ആ​സ്തി​യും 46 ല​ക്ഷം രൂ​പ​യു​ടെ ബാ​ധ്യ​ത​യു​ണ്ട്. 12 ല​ക്ഷം രൂ​പ മൂ​ല്യ​മു​ള്ള സ്ഥ​ല​വും 220 ഗ്രാം ​സ്വ​ര്‍​ണ​വും മാ​രു​തി കാ​റും ഉ​ഷ ജോ​ര്‍​ജി​ന്‍റെ പേ​രി​ലു​ണ്ട്.

error: Content is protected !!