KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മണ്ണ്‌ നീക്കി; സ്‌കൂളിന്റെ മതിൽ ഇടിഞ്ഞുവീണു

ചെറുവള്ളി: പൊൻകുന്നം-പുനലൂർ ഹൈവേയുടെ നിർമാണഭാഗമായി ഓട നിർമിക്കാൻ മണ്ണ് നീക്കിയതോടെ സ്‌കൂളിന്റെ മതിൽ പൊളിഞ്ഞുവീണു.

ചെറുവള്ളി ഗവ. എൽ.പി.സ്‌കൂളിന്റെ കൽക്കെട്ടാണ് പൊളിഞ്ഞത്. മഴ പെയ്താൽ കൂടുതൽ ഭാഗം ഇടിയാനും ജലസംഭരണി, പമ്പ് ഹൗസ് എന്നിവ തകരാനും ഇടയാകും.

ഒരാഴ്ച മുൻപ് തൊട്ടടുത്തുള്ള ആലപ്പാട്ട് ബേബിച്ചന്റെ പുരയിടത്തിന്റെ കൽക്കെട്ടും തകർന്നുവീണിരുന്നു.

സ്‌കൂൾവളപ്പ് കെട്ടി സംരക്ഷിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

error: Content is protected !!