KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രസിദ്ധ ഗായകൻ പൊന്‍കുന്നം ജോസ് നിര്യാതനായി

പൊന്‍കുന്നം: ഗായകനും അധ്യാപകനുമായിരുന്ന പൊന്‍കുന്നം ജോസ്(65) നിര്യാതനായി. ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ രോഗബാധിതയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. ആനിക്കാട് സെന്റ് തോമസ് ഹൈസ്‌കൂളിലെ സംഗീത അധ്യാപകനായി വിരമിച്ച അദ്ദേഹം ആകാശവാണിക്കു വേണ്ടിയും നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

ക്യാബ്‌നെറ്റ് ചാനലിലെ ഓള്‍ഡ് ഇസ് ഗോള്‍ഡ് എന്ന പരിപാടിയിലൂടെയും നിരവധി മനോഹര ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചു. മകള്‍ സ്‌നേഹയുമൊത്തുള്ള ഗാനങ്ങള്‍ അക്കാലത്ത് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വലുതും ചെറുതുമായ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

കൊപ്രാക്കളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്.

error: Content is protected !!