കാഞ്ഞിരപ്പള്ളിയിൽ ആരിൽ നിന്നും, എവിടെ വച്ചും കോവിഡ് രോഗം പകരാം എന്നതാണ് അവസ്ഥ .. ജാഗ്രത കൈവിടരുത്..
കാഞ്ഞിരപ്പള്ളി മേഖലയിൽ കോവിഡ് കത്തിപ്പടരുകയാണ്. ഏതു സമയത്തും, ആരിൽ നിന്നും , എവിടെവച്ചും കോവിഡ് രോഗം ബാധിച്ചേക്കും എന്നതാണ് നിലവിലെ അവസ്ഥ.
അഞ്ചിലിപ്പയിലെ ബിവറേജസ് ജീവനക്കാരാന് കോവിഡ് ബാധിച്ചു എന്നാണറിയുന്നത്. മദ്യം എടുത്തുകൊടുക്കുന്ന ജോലി ചെയ്തുകൊണ്ടിരുന്ന ജീവനക്കാരനാണ് കോവിഡ് ബാധിച്ചത് എന്നതിനാൽ, അവിടെനിന്നും മദ്യം വാങ്ങിയ നൂറുകണക്കിന് ആളുകൾ സമ്പർക്കപ്പട്ടികയിൽ വരും.
കാഞ്ഞിരപ്പള്ളിയിലെ പല വ്യാപാരസ്ഥാപനങ്ങളിലെയും ജോലിക്കാർക്ക് കോവിഡ് ബാധയേറ്റിങ്കിലും, അത് മറച്ചുവച്ച് മറ്റു ജോലിക്കാരെ വച്ച് സ്ഥാപനങ്ങൾ നടത്തികൊണ്ടിരിക്കുന്നതായി അറിയുന്നു. കടയിലെ ഒരാൾക്ക് കോവിഡ് ബാധിച്ചു എന്നറിഞ്ഞ ശേഷവും, കടയിലെ മറ്റു ജീവനക്കാരെ കോവിഡ് പരിശോധന നടത്തുവാൻ സമ്മതിക്കാതെ രോഗവിവരം ഒതുക്കുന്ന പല സംഭവങ്ങളും ഉണ്ടാകുന്നുണ്ട് . ഇത്തരം പ്രവർത്തികളാണ് സമൂഹത്തിൽ കോവിഡ് വ്യാപനത്തിന് വഴിതെളിക്കുന്നത് .
കാഞ്ഞിരപ്പള്ളി ഫയർഫോഴ്‌സിലെ 37 ജീവനക്കാർക്കാണ് കോവിഡ് രോഗം ബാധിച്ചത്. കാഞ്ഞിരപ്പള്ളി താലൂക് ഓഫീസ് , വില്ലേജ് ഓഫിസ് മുതലായ ഓഫിസുകളിലെ നിരവധി ജീവനക്കാർക്ക് കോവിഡ് രോഗബാധ ഉണ്ടായി. കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്ത കഞ്ചാവ് കേസിലെ പ്രതിക്ക് കോവിഡ് പോസറ്റീവ് ആണെന്ന് അറിഞ്ഞതോടെ നിരവധി പോലീസ് ഉദ്യോഗസ്ഥർ ക്വാറന്റൈനിലായി .