കോട്ടയം ജില്ലയിൽ വിജയാഹ്ളാദപ്രകടനങ്ങൾ നിരോധിച്ചതായി ജില്ലാ കളക്ടർ എം.അഞ്ജന അറിയിച്ചു
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസമായ ഞായറാഴ്ച ജില്ലയിൽ വിജയാഹ്ളാദപ്രകടനങ്ങൾ നിരോധിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കളക്ടർ എം.അഞ്ജന അറിയിച്ചു.
കോവിഡ് വ്യാപന സാഹചര്യത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. വിജയിക്കുന്ന സ്ഥാനാർഥികളോ അവരുടെ പ്രതിനിധികളോ വരണാധികാരികളുടെ പക്കൽനിന്ന് സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ എത്തുമ്പോൾ രണ്ടുപേരിൽ കൂടുതൽ ഒപ്പമുണ്ടാകാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു.