KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പുലി പതുങ്ങിയത് എന്തിന് ? കൂടുതൽ കൂടുതൽ ശക്തിയോടെ കുത്തിക്കുവാനോ ? പി.സി.ജോർജിന്റെ അടുത്ത നീക്കമെന്ത്?

കേരള രാഷ്ട്രീയത്തെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു പൂഞ്ഞാറിൽ പി സി ജോർജ്ജിന്റെ പരാജയം. ജയിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന പി സി ജോർജ്ജിനെപോലും അപ്രതീക്ഷിത തോൽവി ഞെട്ടിച്ചുകളഞ്ഞു. പി.സി.ജോർജിന്റെ അടുത്ത നീക്കമെന്ത് എന്നതാണ് കേരളം രാഷ്ട്രീയം ഉറ്റുനോക്കുന്നത് .

ബിജെപിയിൽ ചേരുമെന് ചിലർ കരുതുമ്പോൾ, ജനപക്ഷം എൻഡിഎയുടെ ഭാഗമാകുമെന്ന് മറ്റു ചിലർ കരുതുന്നു. ഒരു മുന്നണിയുടെ തണൽ അത്യാവശ്യമാണ് . ബിജെപിയിൽ ചേർന്നാൽ, സംസ്ഥാനതലത്തിൽ ഉയർന്ന പോസ്റ്റോടെ കേരളത്തിൽ ബിജെപിയെ ശ്കതിപ്പെടുത്തുന്ന ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് കരുതുന്നവരും ഏറെ.

സർക്കാരിനെതിരെയുള്ള പോരാട്ടം തുടരുകയും അതിനിടെ പാർട്ടി ശക്തിപ്പെടുത്തുകയും ചെയ്യാനാണ് നിലവിലെ ആലോചന. രണ്ടു വർഷത്തിനുള്ളിൽ കേരളത്തിലെ പ്രധാന പ്രതിപക്ഷ ശബ്ദമായി മാറാനാണു നീക്കമെന്നു ഷോൺ ജോർജ് പറഞ്ഞു. ജനപക്ഷം ചെയർമാനായി പി.സി.ജോർജിനെ അടുത്ത ദിവസം തിരഞ്ഞെടുത്തേക്കും.

എൻഡിഎ മുന്നണിൽ ചേർന്നാൽ 2024ൽ പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കാനും കഴിഞ്ഞേക്കും.

error: Content is protected !!