ബസുകൾ പഴയിടംവഴി വേണമെന്ന് നാട്ടുകാർ;

ചെറുവള്ളി: പൊൻകുന്നം-പുനലൂർ റോഡ് നിർമാണം നടക്കുന്നതിനാൽ ചെറുവള്ളി, പഴയിടംവഴി ബസുകൾ എത്തുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. ഈ പ്രദേശങ്ങളിലുള്ളവർ കിലോമീറ്ററുകളോളം നടക്കണം. ഇപ്പോൾ സ്വകാര്യബസുകൾ ചെറുവള്ളി ക്ഷേത്രത്തിന് സമീപത്തുനിന്ന് തേക്കുംമൂടുവഴി മണിമലയ്ക്ക് പോകുകയാണ്. അതിനുപകരം മണ്ണനാനി, പഴയിടംവഴി മണിമലയ്ക്ക് സർവീസ് വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. 

പൊൻകുന്നത്തുനിന്ന് മണിമലയ്ക്കുള്ള കെ.എസ്.ആർ.ടി.സി.ബസ് പഴയിടത്തെത്തി തീരദേശറോഡ് വഴി പോകുന്നതിനാൽ ചെറുവള്ളി, പള്ളിപ്പടി പ്രദേശത്തെ ജനങ്ങൾക്ക് പ്രയോജനമില്ലെന്നും പരാതിയുണ്ട്.

റോഡുനിർമാണം നടക്കുന്നതിനാൽ ഇതുവഴി ബസ് ഓടിക്കാൻ ബുദ്ധിമുട്ടാണെന്ന നിലപാടാണ് ഉടമകൾക്ക്. ജനുവരി 15-നുശേഷം പൂർണമായി പണിതീരുമെന്നും അതിന് മുമ്പ്‌ ആവശ്യമെങ്കിൽ ബസുകൾക്ക് കടന്നുപോകാമെന്നുമാണ് റോഡ് അധികൃതരുടെ നിലപാട്.

error: Content is protected !!