മണക്കാട്ട് ക്ഷേത്രത്തിൽ ഉത്സവം

ചിറക്കടവ്: മണക്കാട്ട് ഭദ്രാക്ഷേത്രത്തിലെ ഉത്സവം ശനിയാഴ്ച തുടങ്ങും. വൈകീട്ട് അഞ്ചിന് ചിറക്കടവ് മഹാദേവക്ഷേത്രസന്നിധിയിൽ നിന്ന് 166-ാം നമ്പർ വടക്കുംഭാഗം വെള്ളാളസമാജം കൊടിക്കൂറ എഴുന്നള്ളത്ത് നടത്തും. ആറിന് തന്ത്രിമാരായ സന്തോഷ് നമ്പൂതിരി, സുരേഷ് നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. 

ഞായറാഴ്ച 11-ന് കലാപീഠം ശരത്ചന്ദ്രൻ കളമെഴുത്തുംപാട്ടും നിർവഹിക്കും. തുടർന്ന് ഉച്ചപ്പാട്ട്. വൈകീട്ട് എതിരേൽപ്പ്‌, കളംമായ്ക്കൽ. 

29-ന് 11-ന് ഉത്സവബലിദർശനം. 30-ന് പള്ളിവേട്ട. 31-ന് വൈകീട്ട് നാലിന് ആറാട്ടുബലി, ആറാട്ടെഴുന്നള്ളത്ത്. ഉത്സവദിവസങ്ങളിൽ മണക്കാട്ട് ശ്രീഭദ്രാനാരായണീയസമിതിയുടെ പുരാണപാരായണവും പുലർച്ചെ അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഉണ്ട്. 

error: Content is protected !!