പാലത്തിലെ വള്ളിപ്പടർപ്പ് നീക്കംചെയ്തു

മുണ്ടക്കയം: കോസ്‌വേ പാലത്തിൽ ഡ്രൈവർമാരുടെ കാഴ്ച മറച്ച് വളർന്ന കാട്ടുപടർപ്പുകൾ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ നീക്കംചെയ്തു. വാഹനങ്ങൾക്ക് അപകടമുണ്ടാകാൻ കാരണമായി കോസ്‌വേയുടെ കോൺക്രീറ്റ് തൂണുകളിൽ വളർന്നുനിന്ന കാട്ടുവള്ളികളും പൊന്തക്കാടുമാണ് പഞ്ചായത്തംഗം സി.വി.അനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തകർ വെട്ടിനീക്കി വൃത്തിയാക്കിയത്. പാലത്തിന്റെ ഒരുവശം അപകടസാധ്യതയുള്ള രീതിയിൽ ഇടിഞ്ഞിരിക്കുന്നത് താത്‌കാലികമായി അടയ്ക്കുകയുംചെയ്തു. എം.ജി.രാജു, റിനോഷ് രാജേഷ്, സുമേഷ് കെ.ടി., കണ്ണൻ, ആഷിഷ് എന്നിവർ പങ്കെടുത്തു.

error: Content is protected !!