കോവിഡ് ദുരിതകാലത്ത് സഹായവുമായി ജനപക്ഷം പ്രവർത്തകർ

തിടനാട് : കോവിഡും ലോക്ഡൗണും മൂലം വരുമാന മാർഗ്ഗം നഷ്ടമായത്തോടെ ദുരിതത്തിലായവർക്ക് സഹായവുമായി ജനപക്ഷം പ്രവർത്തകർ. തിടനാട് പഞ്ചായത്ത്‌ മൂന്നാം വാർഡിൽ (പാതാഴ) കേരള ജനപക്ഷം സെക്യുലർ വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പച്ചക്കറി കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ഷോൺ ജോർജ് നിർവ്വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി ബെറ്റി ബെന്നി തയ്യിൽ നേതൃത്വം നൽകി.

വാർഡിൽ ദുരിതമനുഭവിക്കുന്ന മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. വാർഡിലും പഞ്ചായത്തിലും പരിസര ശുചീകരണവും, പച്ചക്കറി, പലവ്യഞ്ജന കിറ്റ് വിതരണവും മറ്റ് അനുബന്ധ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി മാതൃകയാകുകയാണ് ജനപക്ഷ പ്രവർത്തകർ.

error: Content is protected !!