മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകി കാഞ്ഞിരപ്പളളി ഗ്രാമ പഞ്ചായത്ത് മാതൃകയായി ..
കാഞ്ഞിരപ്പള്ളി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാഞ്ഞിരപ്പളളി ഗ്രാമ പഞ്ചായത്തിന്റെ സംഭാവനായ 10 ലക്ഷം രൂപയുടെ ചെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ, സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവന് കൈമാറി.
വൈസ് പ്രസിഡന്റ് റോസമ്മ തോമസ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി .എൻ രാജേഷ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള ഗംഗാധരൻ , അക്കൗണ്ടൻറ് ഗോപകുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .