KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മരം കൊള്ളയ്ക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ്. പ്രതിഷേധ ധർണ്ണ നടത്തി.

പാറത്തോട് : യു ഡി എഫ് സംസ്ഥാനകമ്മറ്റിയുടെ ആഹ്വാന പ്രകാരം മരം കൊള്ളയ്ക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടു് യൂ ഡി എഫ് പാറത്തോട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  ഇടക്കുന്നം വില്ലേജ് ഓഫിസ് മുന്നിൽ ധർണ്ണ നടത്തി.

കേരളാ കോൺഗ്രസ്    സംസ്ഥാന ജനറൽ സെക്രട്ടറി മറിയമ്മ റ്റീച്ചർ ധർണ്ണ ഉദ്ഘാടനം ചെയ്തു.  മണ്ഡലം കൺവീനർ ഷാജി തുണ്ടിയിൽ അധ്യക്ഷത വഹിച്ചു.. മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി സുരേന്ദ്രൻ കൊടിത്തോട്ടം,   മുസ്ലീം ലീഗ് പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയിനില്ലാവുദ്ദിൻ, സെക്രട്ടറി ജലീൽ പേമുണ്ടയ്ക്കൽ, ഐഎൻ റ്റി യു സി മണ്ഡലം പ്രസിഡന്റ് ദിലിപ് ബാബു – വാർഡ് പ്രസിഡന്റ് ബൈജൂ ചിറക്കുഴി എന്നിവർ പ്രസംഗിച്ചു.

error: Content is protected !!