മുൻ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ എം സി ഓമനക്കുട്ടന്‍ (56) നിര്യാതനായി
എരുമേലി : കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസറും വിദ്യാഭ്യാസ, സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകനും, മികച്ച അധ്യാപക പ്രതിഭയും ആയിരുന്ന എം. സി. ഓമനക്കുട്ടന്‍ (56) നിര്യാതനായി. മുക്കൂട്ടുതറ മുട്ടപ്പള്ളില്‍ മന്നിക്കല്‍ കുടുംബാംഗം ആണ്.
ഭാര്യ പരേതയായ സുധ എരുമേലി തുമരംപാറ ഗവ: എല്‍പി സ്‌ക്കുളില്‍ പ്രധാന അദ്ധ്യാപികയായിരിക്കെ ആകസ്മികമായി കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് വിട പറഞ്ഞത്. പ്രിയതമയുടെ വേര്‍പാട് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നു.
ഉപജില്ലാ ഓഫീസര്‍ പദവിയില്‍ നിന്നും ഏതാനും മാസങ്ങൾക്ക് മുൻപാണ് അദ്ദേഹം ക വിരമിച്ചത്. എരുമേലി,മുട്ടപ്പള്ളി തുടങ്ങിയ മേഖലകളിലെ സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളിൽ നിറസാന്നിദ്ധ്യവുമായിരുന്ന എം സി ഓമനക്കുട്ടന്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കിടയിലും പ്രിയങ്കരനായിരുന്നു.
യാത്രകളെ എന്നും സ്‌നേഹിച്ചിരുന്ന ഓമനക്കുട്ടന്‍, തന്റെ സര്‍വീസുകാലയളവില്‍ പൊതുവിദ്യാഭ്യസം കൂടുതല്‍ മെച്ചപ്പെടുത്തുവാന്‍ അക്ഷീണം പ്രവര്‍ത്തനം നടത്തിയിതുന്നു.
ഏറെ സാംസ്കാരിക പൈതൃകം പേറുന്ന മുട്ടപ്പള്ളിയിൽ വിദ്യാഭ്യാസ രംഗത്ത് ശോഭയോടെ ഉയർന്നുവന്ന മുഖമായിരുന്നു എം സി ഓമനക്കുട്ടൻ. ഇല്ലായ്മകളിലൂടെ വളർന്നുവന്ന അദ്ദേഹം തന്റെ അദ്ധ്യാപക ജീവിതത്തിൽ എന്നും ഓർത്തിരുന്നതും പഴയ ഇന്നലെകളിലെ ദുരിതങ്ങളായിരുന്നു. അദ്ധ്യാപകരെ പരിശീലിപ്പിക്കാനുള്ള ജോലി അതുകൊണ്ട് തന്നെയാകാം സർവീസ് ജീവിതത്തിൽ തുടക്കത്തിൽ തന്നെ അദ്ദേഹത്തെ തേടിയെത്തിയത്. വിദ്യാർത്ഥികളുമായുള്ള സൗഹൃദം ആണ് അദ്ദേഹത്തെ ജോലിയിടങ്ങളിൽ വ്യത്യസ്തനാക്കിയത്. കലോത്സവങ്ങളിലും കായിക മേളകളിലും കുട്ടികളെ കൂട്ടിക്കൊണ്ടുപോയി മത്സരത്തിന് ധൈര്യം പകർന്നിരുന്ന അദ്ദേഹത്തിന്റെ ഉത്സാഹവും ആവേശവും വാചാലതയും അവിസ്മരണീയമാണ്. സർക്കാർ സ്‌കൂളുകളെ സ്നേഹിക്കാൻ എന്നും ഉപദേശിക്കുന്ന ഗുരു സ്ഥാനീയൻ കൂടിയായിരുന്നു അദ്ദേഹം നാട്ടുകാർക്കും സുഹൃത്തുക്കൾക്കും. മുട്ടപ്പള്ളി ഗവ. എൽ പി സ്‌കൂളിനെ പഴയ നിലയിലുള്ള പ്രതാപ കാലത്തേക്ക് കൊണ്ടുവരാൻ ഏറെ ഉത്സാഹിച്ച അദ്ദേഹം നാട്ടിലെ സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും അദ്ധ്യാപക ജോലിക്കൊപ്പം സമയം കണ്ടെത്തിയിരുന്നു.
അനന്തു, നിള എന്നിവരാണ് മക്കൾ.
.