KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സംരക്ഷണഭിത്തിയിടിഞ്ഞ് വീട് അപകടാവസ്ഥയിൽ

  

കോരൂത്തോട്: പനക്കച്ചിറ പാറമട, കൊല്ലിപറമ്പിൽ സോഫിയ സുബിയുടെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിൽ. കഴിഞ്ഞ വർഷത്തെ പ്രളയത്തിലാണ് സംരക്ഷണഭിത്തി ഇടിഞ്ഞുവീണത്. പ്രായമായ അമ്മയും മകളുമായാണ് വീട്ടിൽ കഴിയുന്നത്. ഓരോ ദിവസവും ഭയന്നാണ് ഇവർ വീട്ടിൽ കഴിയുന്നത്. 

ശക്തമായമഴ ആരംഭിച്ചാൽ അടുത്ത വീട്ടിൽ അഭയം തേടും. കോരുത്തോട് പഞ്ചായത്തിൽ നിന്നും വില്ലേജിൽ നിന്നും ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി റിപ്പോർട്ട് അധികൃതർക്ക് നൽകിയിരുന്നു. 

ഒരു വർഷം കഴിഞ്ഞും യാതൊരു സഹായനടപടിയും ഉണ്ടായില്ല. കാലിനു പരിക്കേറ്റ സോഫിയ ജോലിക്ക് പോകാതെ വീട്ടിൽ വിശ്രമത്തിലാണ്. അധികൃതർ ഉടൻ നടപടി സ്വീകരിക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.

error: Content is protected !!