വാക്സിനേഷന്‍ ബുക്കിംഗിനായി പുതിയ ക്രമീകരണം : രണ്ടാം ഡോസ് എടുക്കേണ്ടവര്‍ക്ക് ആരോഗ്യ വകുപ്പ് സ്ലോട്ട് ബുക്ക് ചെയ്ത് എസ്.എം.എസ് മുഖേന വിവരം നല്‍കും. ഒന്നാം ഡോസുകാർക്ക് എല്ലാ ദിവസവും അഞ്ചുമണി മുതൽ മുന്‍കൂട്ടി ബുക്ക് ചെയ്യാനാകും

സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം കോട്ടയം ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ ബുക്കിംഗിനായി അടുത്ത രണ്ടാഴ്ച്ചത്തേക്കുള്ള പുതിയ ക്രമീകരണം ജൂലൈ 2 മുതൽ നിലവില്‍ വരും.
വാക്സിനേഷന്‍റെ തലേന്നോ ഒരു ദിവസം മുന്‍പോ വൈകുന്നേരം ഏഴിന് ബുക്കിംഗിന് സൗകര്യമൊരുക്കുന്നതാണ് ജില്ലയില്‍ നിലവിലുള്ള സംവിധാനം. ഇതിനു പകരം വാക്സിനേഷന്‍ നടക്കുന്ന 83 കേന്ദ്രങ്ങളില്‍ ജൂലൈ 3 മുതൽ ഒന്നാം ഡോസ് എടുക്കേണ്ടവര്‍ക്ക് നാളെ(ജൂലൈ 2) വൈകുന്നേരം അഞ്ചു മുതല്‍ അടുത്ത രണ്ടാഴ്ച്ച ഏതു സമയത്തും ലഭ്യതയനുസരിച്ച് മുന്‍കൂട്ടി ബുക്ക് ചെയ്യാനാകും.

രണ്ടാം ഡോസ് എടുക്കേണ്ടവര്‍ക്ക് ആരോഗ്യ വകുപ്പ് സ്ലോട്ട് ബുക്ക് ചെയ്ത് എസ്.എം.എസ് മുഖേന വിവരം നല്‍കും. രണ്ടാം ഡോസ് സ്വീകരിക്കാന്‍ സമയമായവര്‍ക്ക് വാക്സിന്‍ ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനാണിത്.

ജില്ലയില്‍ ലഭ്യമായ വാക്സിന്‍ എല്ലാ കേന്ദ്രങ്ങളിലും തുല്യമായി എത്തിക്കും. കൂടുതല്‍ ഡോസ് കിട്ടുന്നതനുസരിച്ച് കൂടുതല്‍ പേര്‍ക്ക് നല്‍കുന്നതിന് നടപടി സ്വീകരിക്കും. സ്റ്റോക്ക് തീരുന്നതുമൂലം ഏതെങ്കിലും ദിവസം വാക്സിനേഷന്‍ നടക്കാതിരുന്നാല്‍ മാധ്യമങ്ങളിലൂടെ മുന്‍കൂട്ടി വിവരം അറിയിക്കും.
എല്ലാ കേന്ദ്രങ്ങളിലും വാക്സിനേഷന്‍ ഉള്ളതുകൊണ്ടുതന്നെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേന്ദ്രങ്ങളുടെ പട്ടിക പ്രത്യേകമായി പ്രസിദ്ധീകരിക്കില്ല.

ഒന്നാം ഡോസുകാര്‍ മാത്രം ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തിയാല്‍ മതിയാകും. ബുക്കിംഗിന് മുന്‍പ് ഓരോ കേന്ദ്രത്തിലും നല്‍കുന്നത് ഏതു വാക്സിനാണെന്ന് അറിയാനാകും.
രണ്ടാം ഡോസുകാര്‍ക്ക് ആദ്യ ഡോസ് എടുത്ത കേന്ദ്രത്തില്‍തന്നെ മുന്‍ഗണനാ ക്രമത്തില്‍ നല്‍കുന്നതിനാണ് ആരോഗ്യ വകുപ്പ് ക്രമീകരണം ഏര്‍പ്പെടുത്തുക.
രണ്ടാം ഡോസുകാരും covid19.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യുന്ന മുന്‍ഗണനാ വിഭാഗങ്ങളില്‍ പെട്ടവരും ആരോഗ്യ വകുപ്പ് ഷെഡ്യൂള്‍ ചെയ്ത് എസ്.എം.എസ് അയയ്ക്കുന്നതു പ്രകാരം വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തിയാല്‍ മതിയാകും.
ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാതെയോ വാക്സിനേഷന്‍ കേന്ദ്രം അനുവദിച്ച് എസ്.എം.എസ് ലഭിക്കാതെയോ നേരിട്ട് കേന്ദ്രത്തിലെത്തി വാക്സിന്‍ സ്വീകരിക്കാനാവില്ല.

കാഞ്ഞിരപ്പള്ളി താലൂക്കിലെ വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ:

എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം
കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി
കറിക്കാട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം
കൂട്ടിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രം
കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം
മണിമല പ്രാഥമികാരോഗ്യ കേന്ദ്രം
മുണ്ടക്കയം പ്രാഥമികാരോഗ്യ കേന്ദ്രം
മുരിക്കുംവയല്‍ കുടുംബക്ഷേമ കേന്ദ്രം
പാറത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം
വിഴിക്കത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം
എം.ജി ടൗണ്‍ ഹാള്‍ പൊന്‍കുന്നം.

error: Content is protected !!