ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് വീണ്ടും അദ്ധ്യാപകവേഷം അണിഞ്ഞപ്പോൾ കുട്ടികൾക്ക് ലഭിച്ചത് അറിവിന്റെ പാലാഴി
ലോക്ക്ഡൗൺ മൂലം ദുരിതത്തിലായ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കുവാൻ, കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കുട്ടികൾക്കായി സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ “അകന്നിരുന്ന് അറിവു നേടാം” എന്ന പദ്ധതിയുടെ ഭാഗമായി കൊരട്ടി ആലുംപരപ്പ് കമ്മൂണിറ്റി സെൻറ്ററിൽ സംഘടിപ്പിച്ച സാമുഹിക പഠനകേന്ദ്രത്തിന്റെ (കുട്ടിസ്കൂൾ ) ഉദ്‌ഘാടനം ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് നിർവഹിച്ചത് വ്യത്യസ്തമായ രീതിയിൽ.
കോളേജ് അദ്ധ്യാപകനായി റിട്ടയർ ചെയ്ത കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എൻ.ജയരാജ്, ഒന്നര പതിറ്റാണ്ടിനു ശേഷം വീണ്ടും അദ്ധ്യാപകവേഷം അണിഞ്ഞു കുട്ടികൾക്ക് ക്ലാസ് എടുത്തുകൊണ്ടായിരുന്നു ഉദ്‌ഘാടനം നിർവഹിച്ചത്. സാമ്പത്തിക ശാസ്ത്രത്തെപ്പറ്റിയും, GST ഉൾപ്പെടെയുള്ള വിവിധ നികുതികളെപ്പറ്റിയും വളരെ ലളിതമായ രീതിയിൽ വിശദീകരിച്ചുകൊണ്ട് അദ്ദേഹം നയിച്ച ക്ലാസ് കുട്ടികൾക്ക് ഏറെ വിലപ്പെട്ട അറിവുകൾ പകർന്നുനൽകി . ആ അപൂർവ ക്ലാസ്സിലെ പ്രസക്തത ഭാഗങ്ങൾ ഇവിടെ കാണുക: