KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഫാ. സ്റ്റാൻസ്വാമി : ക്രൈസ്തവ പീഢനത്തിന്റെ രക്തസാക്ഷി-ഷെവലിയർ വി.സി.സെബാസ്റ്റ്യൻ

ഇന്ത്യയിലെ ക്രൈസ്തവ പീഢനത്തിന്റെ രക്തസാക്ഷിയാണ് ഫാ.സ്റ്റാൻ സ്വാമിയെന്ന് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാർ അഡ്വ. വി.സി.സെബാസ്റ്റ്യൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ആദിവാസികള്‍ക്കും ദരിദ്രജനവിഭാഗങ്ങള്‍ക്കുംവേണ്ടി ജീവിതം മാറ്റിവെച്ച് ശുശ്രൂഷ ചെയ്ത വന്ദ്യവയോധികനെ രാജ്യദ്രോഹിയായി ചിത്രീകരിച്ച് തുറുങ്കിലടച്ചവർക്ക് കാലം മാപ്പുനല്‍കില്ല. ആരോഗ്യപ്രശ്‌നങ്ങളെ അഭിമുഖീകരിച്ചിരുന്ന അദ്ദേഹത്തിന് മതിയായ ചികിത്സ നല്‍കുന്നതിൽ നിയമസംവിധാനങ്ങൾ പരാജയപ്പെട്ടത് വളരെ ഗൗരവത്തോടെ കാണണം. ബോംബെ ഹൈക്കോടതി പോലും ഫാ.സ്റ്റാൻ സ്വാമിയുടെ മരണത്തില്‍ ഞെട്ടൽ രേഖപ്പെടുത്തിയത് ഗൗരവമേറിയതാണ്. ഫാ.സ്റ്റാൻ സ്വാമിയുടെ വേർപാടിന്റെ ദുഃഖത്തിൽ ഇന്ത്യയിലെ ക്രൈസ്തവരുള്‍പ്പെടെ ജനസമൂഹം പങ്കുചേരുന്നവെന്നും വി.സി.സെബാസ്റ്റ്യൻ പറഞ്ഞു.

error: Content is protected !!