KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്മാർട്ട് ഫോണുകൾ നൽകി

എരുമേലി: വിദ്യാർഥികൾക്ക് പഠനസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി എം.ഇ.എസ്. യൂത്ത് വിങ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാർട്ട് ഫോണുകൾ വാങ്ങിനൽകി. സുമനസ്സുകളുടെ സഹായത്തോടെ അർഹതപ്പെട്ട 15 വിദ്യാർഥികൾക്കാണ് പഠനസഹായം നൽകിയത്. എരുമേലിയിൽ കോവിഡ് പ്രതിരോധപ്രവർത്തനത്തിലും കോവിഡ് ബാധിതരെ സഹായിക്കുന്നതിലും സജീവമാണ് എം.ഇ.എസ്. യൂത്ത് വിങ്ങ് പ്രവർത്തകർ. പുതുപ്പറമ്പിൽ ആഷിക് യൂസഫ് സ്മാർട്ട് ഫോണുകൾ വിദ്യാർഥികൾക്ക് നൽകാനായി ജില്ലാ എക്‌സിക്യുട്ടീവ് അംഗം കെ.എം.അൻവർഷായ്ക്ക് കൈമാറി. എം.ഇ.എസ്. യൂത്ത് വിങ്ങ് ജില്ലാ പ്രസിഡന്റ് ഷെഹിം വിലങ്ങുപാറ അധ്യക്ഷത വഹിച്ചു. സെയ്ത് മുഹമ്മദ് കണ്ണങ്കര, ഷഹാസ് പറപ്പള്ളിൽ, ടി.പി.സലീൽ, അസ്ഹർ കറുകഞ്ചേരി, അൻസർ നജീബ് തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!