നാട്ടിലെ കുട്ടികൾക്ക് പഠിക്കാൻ ടി.വി. നൽകി തൃശ്ശൂർ കളക്ടർ

മുണ്ടക്കയം: പഞ്ചായത്തിലെ കരിനിലം വാർഡിലെ സ്കൂൾവിദ്യാർഥികൾക്ക് ഓൺലൈൻ പഠനസൗകര്യത്തിന് ടി.വി. വാങ്ങാൻ പണം നൽകി തൃശ്ശൂർ കളക്ടർ ഷാനവാസ്. 

സി.പി.എം. കരിനിലം ബ്രാഞ്ച് കമ്മിറ്റിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അജിത രതീഷും കുട്ടികളുടെ ബുദ്ധിമുട്ട് നേരിട്ട് ബോധ്യപ്പെട്ടതോടെ, കരിനിലം സ്വദേശിയായ തൃശ്ശൂർ ജില്ലാ കളക്ടർ ഷാനവാസിനെ വിവരം ധരിപ്പിച്ചു.

അദ്ദേഹം കുട്ടികൾക്ക് ടി.വി. വാങ്ങാൻ പണം നൽകി. സി.പി.എം. കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ.രാജേഷ് ടി.വി. കൈമാറി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അജിത രതീഷ്, മുണ്ടക്കയം സൗത്ത് ലോക്കൽ സെക്രട്ടറി റെജിന റഫിക്, ബ്ലോക്ക് മെമ്പർ പി.കെ.പ്രദീപ്, ബ്രാഞ്ച് സെക്രട്ടറി സി.ആർ.രതീഷ്, ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി അനൂപ്, അപർണ രതീഷ്, അജ്മൽ എന്നിവർ പങ്കെടുത്തു.

കളക്ടർ നൽകിയ പണമുപയോഗിച്ച് വാങ്ങിയ ടി.വി. സി.പി.എം. ഏരിയ സെക്രട്ടറി കെ.രാജേഷ് െകെമാറുന്നു

error: Content is protected !!