എസ്.എച്ച്.ഒ. ആയി എം.മനോജ് ചുമതലയേറ്റു
എരുമേലി: കുറ്റാന്വേഷണ മികവിന് ഡി.ജി.പി. ലോക്നാഥ് ബെഹ്റയുടെ അഭിനന്ദനം നേടിയ എം. മനോജ് എരുമേലി എസ്.എച്ച്.ഒ. ആയി ചുമതലയേറ്റു.
മുമ്പ് എരുമേലി പോലീസ് സ്റ്റേഷനിൽ ഒന്നര വർഷത്തോളം എസ്.ഐ. തസ്തികയിൽ ജോലി ചെയ്തിരുന്നു ഇദ്ദേഹം. 2020-ൽ കളമശേരി എലൂരിനടുത്ത് സ്വർണക്കടയിൽ നിന്നും 360 പവൻ സ്വർണം കവർന്ന കേസിൽ വെസ്റ്റ് ബംഗാൾ അതിർത്തിയിൽ നിന്നും പ്രതിയെ ബുദ്ധിപരമായി പിടികൂടിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. അന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഹോണർ ലഭിച്ചിട്ടുണ്ട്.