KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്മാർട്ട്‌ഫോണുകൾ കൈമാറി

ചിറക്കടവ്: എം.ജി.എം.സ്കൂളിൽ ഓൺലൈൻ പഠനത്തിനാവശ്യമായ സ്മാർട്ട്‌ഫോണുകൾ വിതരണം ചെയ്തു. വിവിധ സംഘടനകളുടെയും അധ്യാപകരുടെ കൂട്ടായ്മയിലൂടെയുമാണ് ഫോണുകൾ ലഭ്യമാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ.ശ്രീകുമാർ വിതരണം ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക എസ്.ലാലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, പഞ്ചായത്തംഗം എം.ജി.വിനോദ്, ഫോണുകൾ നൽകിയ സംഘടനാ ഭാരവാഹികളായ ഡി.വൈ.എഫ്.ഐ. മേഖലാ പ്രസിഡന്റ് പി.എസ്.ശ്രീജിത്ത്, സി.പി.ഐ. ലോക്കൽ സെക്രട്ടറി പി.പ്രജിത് തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!