KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

“കേരളാ പ്രഫഷണൽസ്‌ ഫ്രണ്ട്’ കേരളാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പ്രഫഷണലുകളുടെ കൂട്ടായ്മ രൂപീകരിക്കുന്നു

പ്രഫഷണല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സേവനങ്ങൾ സമൂഹത്തിന്റെ ഉയർച്ചയ്ക്ക് ഉപകരിക്കണം എന്ന ഉദ്ദേശത്തോടെ “കേരളാ പ്രഫഷണല്‍സ് ഫ്രണ്ട്’ എന്ന പേരിൽ ഒരു സംഘടനയ്ക്ക് രൂപം നല്‍കുവാന്‍ കേരള കോണ്‍ഗ്രസ്-എം തീരുമാനിച്ചു. കേരളത്തിന്റെ സമഗ്ര വികസനത്തെ ലക്ഷ്യംവയ്ക്കുകയും അതിനായി സ്വയം സമര്‍പ്പിക്കുകയും ചെയ്യുന്ന മെഡിക്കല്‍, എന്‍ജിനിയറിംഗ്, ആര്‍ക്കിടെക്ചര്‍, മീഡിയ, ഐടി, എഡ്യൂക്കേഷന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയാണ് ലക്ഷ്യംവയ്ക്കുന്നത്.

2008 മുതല്‍ ഈ ആശയം മുന്നോട്ടുവന്നിരുന്നുവെങ്കിലും പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് ഇപ്പോള്‍ ഈ ആശയം പ്രാബല്യത്തില്‍ വരുന്നത്. ഉടന്‍ തന്നെ സംസ്ഥാനതലത്തില്‍ ഇതിനായുള്ള യോഗം വിളിച്ചുചേര്‍ക്കുന്നതാണ് എന്ന് പാർട്ടിവൃത്തങ്ങൾ അറിയിച്ചു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എംഎല്‍എയ്ക്കാണ് സംഘടനയുടെ ചുമതല നല്‍കിയിരിക്കുന്നത്.

error: Content is protected !!