KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നിയന്ത്രണംവിട്ട കാർ കലുങ്ക് തകർത്ത് തോട്ടിലേക്ക് കീഴ്‌മേൽ മറിഞ്ഞു

 

കലുങ്കിൽനിന്ന്‌ തോട്ടിലേക്ക് മറിഞ്ഞ കാർ

മണിമല: കറുകച്ചാൽ-മണിമല റോഡിൽ കടയനിക്കാട് പള്ളിപ്പടിക്കുസമീപം നിയന്ത്രണംവിട്ട കാർ കലുങ്കിലിടിച്ച് തോട്ടിലേക്ക് പതിച്ചു. 

റോഡിൽനിന്ന്‌ പത്തടിയിലധികം താഴ്ചയുള്ള തോടിനുസമീപത്തുള്ള കുളിക്കടവിലെ ഓലിയിൽ വീഴാതെ തോട്ടുവക്കിലെ തെങ്ങിൽ ഇടിച്ചശേഷം കാർ മറിയുകയായിരുന്നു. കാറോടിച്ചിരുന്ന കൊച്ചിൻ റിഫൈനറി റിട്ട.ജീവനക്കാരൻ രാജു നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. 

അപകടവിവരമറിഞ്ഞ് മണിമല പോലീസ് ഇൻസ്പെക്ടർ ബി.ഷാജുമോൻ സ്ഥലത്തെത്തി. അപകടം കറുകച്ചാൽ പോലീസ് പരിധിയിലായതിനാൽ കറുകച്ചാൽ എസ്.ഐ.യെ വിവരമറിച്ചു. കറുകച്ചാൽ പോലീസ് സ്ഥലത്തെത്തി വാഹനം നീക്കംചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു. കറുകച്ചാൽ-മണിമല റോഡ് ഇരട്ടവരി പാതയാക്കിയശേഷം ഇടുങ്ങിയ കലുങ്കിൽ കടയനിക്കാട്ടുണ്ടാകുന്ന പത്താമത്തെ അപകടമാണിത്.

error: Content is protected !!