KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വാക്സിൻ നൽകുന്നതിൽ വിവേചനം

മുണ്ടക്കയം: കോവിഡ് വാക്സിൻ വീടുകളിൽ എത്തിച്ച് നൽകുന്നതിൽ രാഷ്ട്രീയ വിവേചനം കാണിക്കുന്നതായി കേരള കോൺഗ്രസ് (എം) പുത്തൻചന്ത മേഖലാ കമ്മിറ്റി. ഇതിനെതിരേ ജില്ലാ മെഡിക്കൽ ഓഫീസർക്കും വകുപ്പ് മന്ത്രിക്കും പഞ്ചായത്ത് കമ്മിറ്റിക്കും പരാതി നൽകുവാനും തീരുമാനിച്ചു. മേഖലാ പ്രസിഡൻറ് തോമസ് വടശേരി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ് സാജൻ കുന്നത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ചാർലി കോശി, ടി.എം.ബേബി, ടോമി ഏബ്രഹാം, ചാക്കോ തുണിയംപ്ര, അജിവെട്ടുകല്ലാം കുഴി, അജേഷ് കുമാർ, ജോജോ തോണിപ്പാറ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!