ഇരുവൃക്കകളും തകരാറിലായ രണ്ടുപേരുടെ ചികിത്സാ സഹായത്തിനായി സ്വരൂപിച്ച തുക കൈമാറി.
മുണ്ടക്കയം : ഇരുവൃക്കകളും തകരാറിലായ ഹർഷാദ്, വിജയകുമാർ എന്നിവരുടെ ചികിത്സാ സഹായത്തിനായി സ്വരൂപിച്ച തുക കൈമാറി.
മുണ്ടക്കയം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ സഹായനിധി സമാഹരിച്ച തുക ഇരു കുടുംബങ്ങൾക്കും കൈമാറി.
മുണ്ടക്കയം. ഗ്രാമപഞ്ചായത്ത് ആറ്, എട്ട് വാർഡുകളിലെ താമസക്കാരായ ഹർഷാദ്, വിജയകുമാർ എന്നിവരുടെ ചികിത്സയ്ക്കായാണ് നാട് ഒരുമിച്ചത്. കഴിഞ്ഞ മാർച്ച് 6, 7 തീയതികളിലായി മുണ്ടക്കയം ടൗണിലും, വ്യാപാരസ്ഥാപനങ്ങളിലും വാർഡുകൾ കേന്ദ്രീകരിച്ചും നടന്ന ധനസമാഹരണത്തിൽ 20 ലക്ഷത്തോളം രൂപയാണ് സ്വരൂപിക്കാനായത്.
മുണ്ടക്കയം ബസ് സ്റ്റാൻഡിൽനിന്നും വ്യാപാര സ്ഥാപനങ്ങളിൽനിന്നുമായി രണ്ടുലക്ഷത്തി നാല്പാപത്തി മൂവായിരം രൂപയും, ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഓരോ വാർഡുകൾ കേന്ദ്രീകരിച്ച് നടത്തിയ തുക സമാഹരണത്തിൽ 16 ലക്ഷം രൂപയും ലഭിച്ചു. ചികിത്സാ ചെലവിനായി 25 ലക്ഷം രൂപ ആവശ്യമായി വരുന്ന ഹർഷാദിന് 14 ലക്ഷം രൂപയും, 10 ലക്ഷം രൂപ ചികിത്സാചെലവ് ആവശ്യമുള്ള വിജയകുമാറിന് 6 ലക്ഷം രൂപയുമാണ് സഹായനിധി കൈമാറിയത്.
ചടങ്ങിൽ ചികിത്സ സഹായ സമിതി ജനറൽ കൺവീനർ റഷീദ് താന്നിമൂട്ടിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന ബിജു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ, ജോയിൻ സെക്രട്ടറി നിയാസ് കല്ലുപ്പുരയ്ക്കൽ വാർഡ് അംഗങ്ങളായ ബെന്നി ചേറ്റുകുഴി, ഫൈസൽമോൻ തുടങ്ങിയവർ പങ്കെടുത്തു.