KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ലീഗിന്റെകാര്യം കേരള കോൺഗ്രസുകാർ പറയണ്ട

പാറത്തോട്: സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലുണ്ടായ അഭിപ്രായഭിന്നതയിൽ മുസ്‌ലിം ലീഗിന്റെ പേര് ബാങ്ക് പ്രസിഡന്റ് തോമസ് കട്ടയ്ക്കൻ അനാവശ്യമായി വലിച്ചിഴച്ചതായി മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എം. സൈനിലാബ്ദീൻ ആരോപിച്ചു. 

മുസ്‌ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങൾ വിശദീകരിക്കാൻ കേരള കോൺഗ്രസ് (എം) നേതാവായ തോമസ് കട്ടയ്ക്കനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. ബാങ്കിലെ ചില ഇടപാടുകളുമായി ബന്ധപ്പെട്ട് അഞ്ച് അംഗങ്ങൾ പരാതി നൽകിയത് ലീഗിന്റെ അറിവോട് കൂടിയാണെന്നും സൈനിലാബ്ദീൻ അറിയിച്ചു.

error: Content is protected !!