ടേക്ക് എ ബ്രേക്ക് – പാറത്തോട് പഞ്ചായത്തിന്റെ പൊതുശൗചാലയം നാടിന് സമര്‍പ്പിച്ചു.

പാറത്തോട് : മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന പരിപാടിയില്‍ ഉള്‍പ്പെട്ട പാറത്തോട് ഗ്രാമപഞ്ചായത്ത് പൊതുശൗചാലയം ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച് നാടിന് സമര്‍പ്പിച്ചു.
പാറത്തോട് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സില്‍ സ്ഥിതി ചെയ്യുന്ന ശൗചാലയത്തില്‍ സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കുമായി രണ്ട് വീതം ടോയ്ലറ്റുകളും, ബാത്ത്റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ നാപ്കിന്‍ വെന്‍റിംഗ് മിഷ്യനും, ഇന്‍സിനറേറ്ററും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിന്ധു മോഹനന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രസിഡന്‍റ് ജോണിക്കുട്ടി ഏബ്രാഹം മഠത്തിനകം പൊതുശൗചാലയം നാടിന് സമര്‍പ്പിച്ചു. യോഗത്തില്‍ ചെയര്‍മാന്‍മാരായ ഡയസ് കോക്കാട്ട്, വിജയമ്മ വിജയലാല്‍, ഷേര്‍ലി വര്‍ഗീസ്, മെമ്പര്‍മാരായ കെ.കെ ശശികുമാര്‍, കെ.പി സുജീലന്‍, കെ.യു അലിയാര്‍, സുമിന അലിയാര്‍, ജോളി തോമസ്, ഷാലിമ്മ ജെയിംസ്, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്, സോഫി ജോസഫ്, ബീനാ ജോസഫ്, ജിജി ഫിലിപ്പ്, സിയാദ് കെ.എ, റ്റി.രാജന്‍, ആന്‍റണി ജോസഫ്, സെക്രട്ടറി റ്റി.എ ജോണി, അസി.എഞ്ചിനീയര്‍ ബിജി ചാക്കോ, വി.ഇ.ഒ മാര്‍ട്ടിന്‍ ജോസഫ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു.
