KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നാല് ജീവനക്കാർക്ക് കോവിഡ് : എരുമേലി പഞ്ചായത്ത് ഓഫീസ് അടച്ചു.

എരുമേലി പഞ്ചായത്തിലെ നാല് ജീവനക്കാർക്ക് കോവിഡ് സ്ഥീകരിച്ചതിനെ തുടർന്ന് ശനിയാഴ്ചവരെ ഓഫീസ് അടച്ചു . ആദ്യം രോഗം സ്ഥീകരിച്ചത് ജീവനക്കാരൻ ശ്രീജേഷിനാണ്. വ്യാഴാഴ്ച രാവിലെ എരുമേലി ഗവൺമെന്റ് ഹോസ്പിറ്റിൽ വച്ച് പഞ്ചായത്ത് അംഗങ്ങൾക്കും ജീവനക്കാർക്കും ആർ. ടി.പി.സി.ആർ ടെസ്റ്റ് നടത്തും. എല്ലാ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ടെസ്റ്റിൽ പങ്കെടുക്കുമെന്നും പ്രസിഡന്റ് തങ്കമ്മ ജോർജ്ജ് കുട്ടി അറിയിച്ചു. ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ റിസൽട്ട് ലഭിച്ച ശേഷം മാത്രമേ ഇനി ഓഫീസ് തുറന്ന് പ്രവർത്തിക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.

error: Content is protected !!